ന്യൂഡൽഹി: ജന്തർമന്ദറിൽ നടന്ന സിജെപി പ്രതിഷേധ പരിപാടിക്കിടെ സിപിഐ നേതാവ് ആനി രാജയ്ക്ക് നേരെ ആക്രമണം. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു
ആർഎസ്എസ് അനുകൂല മുദ്രാവാക്യം വിളിച്ചെത്തിയ സംഘം ആനി രാജയെ പിടിച്ചു തള്ളുകയായിരുന്നു. ആക്രമണത്തിൽ ആനി രാജ നിലത്ത് വീണു. പ്രതിഷേധ വേദിയിൽ ആർഎസ്എസ് വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയതാണ് അക്രമി സംഘത്തെ പ്രകോപിപ്പിച്ചത്.
തങ്ങളെ ആക്രമിക്കാൻ വന്നവർ ‘പാറ്റയെ കൊല്ലുന്ന കിറ്റ്’ ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് എത്തിയതെന്ന് ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാരിനെതിരെ ശബ്ദമുയർത്തുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് അവർ ആരോപിച്ചു.